ബിക്കാനീർ എക്സ്പ്രസിൽ തീപിടിത്തം; ആളപായമില്ല
Monday, April 7, 2025 2:03 AM IST
ഇൻഡോർ: മധ്യപ്രദേശിലെ ഉജ്ജയിനിൽ ബിക്കാനീർ-ബിലാസ്പുർ എക്സ്പ്രസ് ട്രയിനിനു തീപിടിച്ചു. തരാനയ്ക്കും തേജ്പൂരിനും ഇടയിൽ ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയുണ്ടായ സംഭവത്തിൽ അനിഷ്ടസംഭവങ്ങളുണ്ടായില്ല.
ട്രെയിനിലേക്കു വൈദ്യുതി എത്തിക്കുന്ന പവർ കാറിലാണു തീ കണ്ടതെന്ന് റെയിൽവേ അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കിയശേഷം ട്രെയിൻ യാത്ര തുടരുകയും ചെയ്തു.