ആർജെഡിയും സുപ്രീംകോടതിയിലേക്ക്
Monday, April 7, 2025 2:03 AM IST
ന്യൂഡൽഹി: കേന്ദ്രസർക്കാർ പാസാക്കിയ വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത് രാഷ്ട്രീയ ജനതാദളും (ആർജെഡി) സുപ്രീംകോടതിയിലേക്ക്.
പാർട്ടിയുടെ രാജ്യസഭാ എംപി മനോജ് ഝായാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ കോണ്ഗ്രസ്, മുസ്ലിം ലീഗ്, ആംആദ്മി പാർട്ടി, എഐഎംഐഎം പാർട്ടികളും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതോടൊപ്പം വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്തു കേരളത്തിൽനിന്നുള്ള മുസ്ലിം സംഘടനയായ സമസ്തയും സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.