പെൺവാണിഭം: എസ്എസ്പിക്കും എസ്പിക്കും അഞ്ചുവർഷം കഠിനതടവ്
Tuesday, April 8, 2025 12:02 AM IST
ചണ്ഡിഗഢ്: 2007ലെ മോഗ പെൺവാണിഭക്കേസിൽ മോഗ മുൻ എസ്എസ്പി ദേവീന്ദർ സിംഗ് ഗർച്ച, മുൻ എസ്പി പരംദീപ് സിംഗ് സന്ധു എന്നിവരെ പ്രത്യേക സിബിഐ കോടതി അഞ്ചുവർഷം കഠിന തടവിനു ശിക്ഷിച്ചു.
സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് യഥാക്രമം എട്ടുവർഷവും ആറര വർഷവും തടവുശിക്ഷ വിധിച്ചു.
പ്രതിക്കെതിരേ മാനഭംഗത്തിനു കേസെടുക്കണമെങ്കിൽ ആവശ്യപ്പെട്ട പണം നല്കണമെന്ന് പ്രതികൾ ആവശ്യപ്പെട്ടുവെന്ന ഇരയുടെ പരാതിയിലാണ് ഇവർ അറസ്റ്റിലായത്.