രാമനവമി: അയോധ്യയിൽ മഹാമസ്തകാഭിഷേകം നടത്തി
Monday, April 7, 2025 2:03 AM IST
അയോധ്യ: രാമനവമി ദിനമായ ഇന്നലെ അയോധ്യയിലെ രാമക്ഷേത്രത്തിൽ സൂര്യതിലകം ചടങ്ങ് നടത്തി. ശ്രീരാമ വിഗ്രഹത്തിന്റെ നെറ്റിയിലേക്ക് സൂര്യരശ്മി നേരിട്ടു പതിപ്പിക്കുന്ന ചടങ്ങാണ് സൂര്യതിലകം. നാലുമിനിറ്റ് ദൈർഘ്യമുള്ള ചടങ്ങ് ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കാണു നടത്തിയത്.
കണ്ണാടികളും ലെൻസും ഉപയോഗിച്ചായിരുന്നു തിലകം സജ്ജീകരിച്ചത്. ഇതിന്റെ വീഡിയോ ശ്രീരാമ ജന്മഭൂമി തീർഥ ട്രസ്റ്റ് സമൂഹമാധ്യമമായ എക്സിൽ പോസ്റ്റ്ചെയ്തു. ചടങ്ങിനു സാക്ഷ്യംവഹിക്കാൻ ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ എത്തിച്ചേർന്നത്.