ചെ​​​​​ന്നൈ: ഡി​​​​​എം​​​​​കെ നേ​​​​​താ​​​​​വും ത​​​​​മി​​​​​ഴ്നാ​​​​​ട് മ​​​​​ന്ത്രി​​​​​യു​​​​​മാ​​​​​യ കെ.​​​​​എ​​​​​ൻ. നെ​​​​​ഹ്റു​​​​​വി​​​​​ന്‍റെ സ​​​​​ഹോ​​​​​ദ​​​​​ര​​​​​ന്‍റെ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ എ​​​​​ൻ​​​​​ഫോ​​​​​ഴ്സ്മെ​​​​​ന്‍റ് ഡ​​​​​യ​​​​​റ​​​​​ക്‌​​​​​ട​​​​​റേ​​​​​റ്റ് (ഇ​​​​​ഡി) റെ​​​​​യ്ഡ്. കെ.​​​​​എ​​​​​ൻ. നെ​​​​​ഹ്റു​​​​​വി​​​​​ന്‍റെ സ​​​​​ഹോ​​​​​ദ​​​​​ര​​​​​ൻ കെ.​​​​​എ​​​​​ൻ. ര​​​​​വി​​​​​ച​​​​​ന്ദ്ര​​​​​ന്‍റെ ടി​​​​​വി​​​​​എ​​​​​ച്ച് ഗ്രൂ​​​​​പ്പു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് റെ​​​​​യ്ഡ് ന​​​​​ട​​​​​ന്ന​​​​​ത്.

ചെ​​​​​ന്നൈ, കോ​​​​​യ​​​​​മ്പ​​​​​ത്തൂ​​​​​ർ എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലെ വി​​​​​വി​​​​​ധ സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന ന​​​​​ട​​​​​ന്നു. ഇ​​​​​ഡി റെ​​​​​യ്ഡി​​​​​നെ​​​​​തി​​​​​രേ ഡി​​​​​എം​​​​​കെ രം​​​​​ഗ​​​​​ത്തു​​​​​വ​​​​​ന്നു. ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ സ​​​​​ഖ്യ​​​​​ക​​​​​ക്ഷി​​​​​യാ​​​​​ണ് ഇ​​​​​ഡി​​​​​യെ​​​​​ന്ന് ത​​​​​മി​​​​​ഴ്നാ​​​​​ട് നി​​​​​യ​​​​​മ​​​​​മ​​​​​ന്ത്രി എ​​​​​സ്. ര​​​​​ഘു​​​​​പ​​​​​തി പ​​​​​റ​​​​​ഞ്ഞു.


ച​​​​​ന്ദ്ര​​​​​ബാ​​​​​ബു നാ​​​​​യി​​​​​ഡു​​​​​വി​​​​​ന്‍റെ​​​​​യും (ടി​​​​​ഡി​​​​​പി) നി​​​​​തീ​​​​​ഷ് കു​​​​​മാ​​​​​റി​​​​​ന്‍റെ​​​​​യും (ജെ​​​​​ഡി-​​​​​യു) പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ളെ​​​​​പ്പോ​​​​​ലെ ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ സ​​​​​ഖ്യ​​​​​ക​​​​​ക്ഷി​​​​​യാ​​​​​ണ് ഇ​​​​​ഡി. ഇ​​​​​ഡി​​​​​യെ അ​​​​​വ​​​​​രു​​​​​ടെ സ​​​​​ഖ്യ​​​​​ക​​​​​ക്ഷി​​​​​യാ​​​​​യാ​​​​​ണ് ത​​​​​ങ്ങ​​​​​ൾ ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്ന​​​​​ത്, അ​​​​​തി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ലൊ​​​​​ന്നു​​​​​മി​​​​​ല്ല- ര​​​​​ഘു​​​​​പ​​​​​തി പ​​​​​റ​​​​​ഞ്ഞു.