മുണ്ട് ധരിക്കാത്തതിന് ക്ഷേത്രശ്രീകോവിലിൽ പ്രവേശനം നിഷേധിച്ചതായി ബിജെപി മുൻ എംപി
Tuesday, April 8, 2025 12:02 AM IST
വാർധ: മുണ്ടു ധരിച്ചെത്താത്തതിനു ബിജെപി എംപി രാംദാസ് തദസിന് വർധയിലെ ദേവ്ലിയിലുള്ള രാമക്ഷേത്രത്തിലെ ഗർഭഗൃഹത്തിൽ പ്രവേശനം നിഷേധിച്ചതായി പരാതി.
രാമനവമി നാളിലാണ് രാംദാസ് ക്ഷേത്രദർശനം നടത്തിയത്. “ക്ഷേത്ര ട്രസ്റ്റിയും പൂജാരിയുമായ വ്യക്തിയാണ് എന്നെ തടഞ്ഞത്. 40 വർഷമായി ഇവിടെ എത്തുന്നുണ്ട്. ഇതാദ്യമായാണ് ഇങ്ങനെയൊരു അനുഭവം’’- രാംദാസ് പറഞ്ഞു.
എന്നാൽ, വിലപിടിപ്പുള്ള ആഭരണങ്ങളും മറ്റും ഉള്ളതിനാൽ ശ്രീകോവിലിനുള്ളിലേക്ക് ആർക്കും പ്രവേശനം അനുവദിക്കാനാവില്ലെന്ന് പൂജാരി വ്യക്തമാക്കി.