ജസ്റ്റീസ് സുശ്രുത് അരവിന്ദ് ധർമാധികാരി കേരള ഹൈക്കോടതിയിലേക്ക്
Tuesday, April 8, 2025 12:02 AM IST
ന്യൂഡൽഹി: ജസ്റ്റീസ് സുശ്രുത് അരവിന്ദ് ധർമാധികാരിയെ മധ്യപ്രദേശ് ഹൈക്കോടതിയിൽനിന്ന് കേരള ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റാൻ സുപ്രീംകോടതി കൊളീജിയം ശിപാർശ.
ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള കൊളീജിയം കഴിഞ്ഞ മാസം 20, 24 തീയതികളിലും കഴിഞ്ഞ വ്യാഴാഴ്ചയും ചേർന്നതായും ജസ്റ്റീസ് സുശ്രുത് അരവിന്ദിനെ കേരളത്തിലേക്കു മാറ്റാൻ തീരുമാനമെടുത്തതായും സുപ്രീംകോടതി വെബ്സൈറ്റിലെ അറിയിപ്പിൽ പറയുന്നു.