മണിപ്പുരിൽ ബിജെപി നേതാവിന്റെ വീടിനു തീവച്ചു
Tuesday, April 8, 2025 2:34 AM IST
ഇംഫാൽ: വഖഫ് ഭേദഗതിയെ അനുകൂലിച്ചു പ്രസ്താവനയിറക്കിയ മണിപ്പൂരിലെ ബിജെപി നേതാവിന്റെ വീടിനു ജനക്കൂട്ടം തീവച്ചു.
ബിജെപി ന്യൂനപക്ഷമോർച്ച പ്രസിഡന്റ് അസ്കർ അലിയുടെ തൗബാലിലെ ലിലോംഗിലുള്ള വീടിനുനേരെ ഞായറാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്.