ദുബായ് കിരീടാവകാശി ഇന്ന് ഇന്ത്യയിൽ
Tuesday, April 8, 2025 2:34 AM IST
ന്യൂഡൽഹി: ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം രണ്ടുദിവസത്തെ സന്ദർശ നത്തിനായി ഇന്ന് ഇന്ത്യയിലെത്തും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരുമായി ചർച്ച നടത്തുന്ന അദ്ദേഹം, ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള വ്യാപാര വട്ടമേശ സമ്മേളനത്തിലും പങ്കെടുക്കും.
പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് രാജകുമാരൻ എത്തുന്നത്. സന്ദർശനം ഇന്ത്യയും യുഎഇയും തമ്മിലുള്ള സാന്പത്തിക, വ്യാപാര സഹകരണം പരന്പരാഗതവും അല്ലാത്തതുമായ മേഖലകളിൽ ശക്തിപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിരവധി മന്ത്രിമാരും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ബിസിനസ് പ്രതിനിധി സംഘവും അദ്ദേഹത്തെ അനുഗമിക്കും.