കേന്ദ്രം ജനാധിപത്യവും മതസ്വാതന്ത്ര്യവും ലംഘിക്കുന്നു: ഇ.ടി. മുഹമ്മദ് ബഷീർ
Thursday, April 3, 2025 3:10 AM IST
ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബിൽ രാജ്യത്തു നിലനിൽക്കുന്ന ജനാധിപത്യ സംവിധാനത്തെയും മതസ്വാതന്ത്ര്യത്തെയും നഗ്നമായി ലംഘിക്കുന്നതാണെന്നും ഇതിനെതിരേ മുസ്ലിം ലീഗ് ശക്തമായ പ്രതിരോധം തീർക്കുമെന്നും ഇ.ടി. മുഹമ്മദ് ബഷീർ എംപി ലോക്സഭയിൽ പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ താത്പര്യങ്ങൾക്ക് അനുസൃതമായി റിപ്പോർട്ട് നൽകാനുള്ള ഉപാധിയായി സംയുക്ത പാർലമെന്ററി സമിതി (ജെപിസി) നിലകൊണ്ടു. വിവിധ കക്ഷികളുടെ നിർദേശങ്ങളെല്ലാം അവഗണിച്ചാണു ജെപിസി റിപ്പോർട്ട് സമർപ്പിച്ചത്. ഒരു പരിധിവരെ പാർലമെന്റിന്റെ അധികാരങ്ങൾ കവർന്നെടുക്കുന്ന തരത്തിലാണ് ജെപിസി റിപ്പോർട്ട് തയാറാക്കിയത്. എംപി പറഞ്ഞു.