ഗുജറാത്തിൽ ബിജെപിക്കുവേണ്ടി രഹസ്യമായി പ്രവര്‍ത്തിക്കുന്നവരെ പുറത്താക്കും
Sunday, March 9, 2025 1:58 AM IST
ന്യൂഡല്‍ഹി: ഗുജറാത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ചിലര്‍ ബിജെപിക്കുവേണ്ടി രഹസ്യമായി പ്രവര്‍ത്തിക്കുകയാണെന്നു രാഹുല്‍ ഗാന്ധി. ആവശ്യമെങ്കില്‍ നാല്പതു നേതാക്കളെവരെ പുറത്താക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്കി. രണ്ടുതരം നേതാക്കളാണ് ഗുജറാത്തിലെ പാര്‍ട്ടിക്കുള്ളിലെ പ്രശ്നം.
ജനങ്ങളുമായി അടുത്തിടങ്ങുന്ന ഒരു വിഭാഗവും അവരുമായി അകന്നുനില്ക്കുന്ന മറ്റൊരു വിഭാഗവും. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലണമെങ്കില്‍ ബിജെപിക്കുവേണ്ടി രഹസ്യമായി പ്രവര്‍ത്തിക്കുന്നവരെ പുറത്താക്കേണ്ടിവരും.
മുപ്പതു വര്‍ഷമായി സംസ്ഥാനത്ത് അധികാരത്തിനു പുറത്താണ് പാര്‍ട്ടി. തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി പ്രവര്‍ത്തനം സംഘടിപ്പിച്ച് അധികാരത്തിലെത്താന്‍ കഴിയില്ല. നേതാക്കള്‍ ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കുകയാണ് വേണ്ടതെന്നും രാഹുല്‍ പറഞ്ഞു.
പ്രസ്താവനയിലൂടെ ഗുജറാത്തില്‍ വിജയിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് രാഹുല്‍ സമ്മതിക്കുകയാണെന്നു ബിജെപി പ്രതികരിച്ചു. സ്വന്തം പാര്‍ട്ടിയെത്തന്നെ രാഹുല്‍ പരിഹസിക്കുകയാണെന്നും ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല ഡെല്‍ഹിയില്‍ പ്രതികരിച്ചു.