ജമ്മു കാഷ്മീരിൽ മേഘവിസ്ഫോടനം; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും മൂന്നു മരണം
Monday, April 21, 2025 3:20 AM IST
റാംബൻ/ജമ്മു: ജമ്മു കാഷ്മീരിലെ റാംബനിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും മൂന്നു പേർ മരിച്ചു. നൂറിലേറെ പേരെ രക്ഷപ്പെടുത്തി സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി. മണ്ണിടിച്ചിലിനെത്തുടർന്ന് ജമ്മു-ശ്രീനഗർ ഹൈവേയിൽ ഗതാഗതം തടസപ്പെട്ടു.
ജമ്മു മേഖലയിൽ രണ്ടു ദിവസത്തിനിടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ധരംകുണ്ഡ് ഗ്രാമത്തിൽ മിന്നൽപ്രളയത്തിൽ നാൽപ്പതു വീടുകൾക്കു കേടുപാടുണ്ടായി. പത്തു വീടുകൾ പൂർണമായും തകർന്നു. നൂറിലധികം പേരെ പോലീസ് സംഘം രക്ഷപ്പെടുത്തി.