ആഗോള സമാധാനത്തിനായി നിലകൊണ്ട മനുഷ്യസ്നേഹി: ഖാർഗെ
Tuesday, April 22, 2025 2:59 AM IST
ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പ ആഗോള സമാധാനത്തിനായി നിലകൊണ്ട മനുഷ്യസ്നേഹിയായിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മതങ്ങൾ തമ്മിലുള്ള പരസ്പര ധാരണയുടെ സ്ഥിരമായ വക്താവായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് ഖാർഗെ അനുസ്മരിച്ചു.
ആഗോള സമാധാനത്തിനും ഐക്യത്തിനും വേണ്ടി നിലകൊണ്ട സ്വാധീന ശക്തിയായ അദ്ദേഹം സാന്പത്തിക അസമത്വം ലഘൂകരിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായുള്ള സഹകരണത്തിനും പിന്തുണ നൽകിയിരുന്നുവെന്നും എല്ലാത്തരം വിവേചനവും അവസാനിപ്പിക്കുന്നതിനും നിലകൊണ്ടുവെന്നും ഖാർഗെ പറഞ്ഞു.
ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ പേരിൽ എല്ലാ ക്രൈസ്തവ വിശ്വാസികൾക്കും ഖാർഗെ അനുശോചനം രേഖപ്പെടുത്തി.