ഫ്രാന്‍സിസ് മാര്‍പാപ്പ നവീകരണത്തിന്റെ വക്താവ് : പി.എസ്. ശ്രീധരന്‍പിള്ള (ഗോവ ഗവര്‍ണര്‍)
Tuesday, April 22, 2025 2:59 AM IST
കാലം ചെയ്ത കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രണാമം. വിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ബന്ധപ്പെട്ട വ്യക്തിപരമായ ഒരു ഓര്മ എനിക്കുണ്ട്. നാല് മാസം മുമ്പ് വര്ത്തിക്കാനില്നിന്ന് ഒരു ഉന്നതസംഘം ഗോവ രാജ്ഭവന് സന്ദര്‍ശിച്ചിരുന്നു.
നിയുക്ത കര്‍ദിനാളായ ജോര്‍ജ് കൂവക്കാടിന് നല്കിയ സ്വീകരണവുമായി ബന്ധപ്പെട്ടായിരുന്നു ആ യാത്ര. അന്ന് മാര്‍പാപ്പ വെഞ്ചരിച്ച ക്രൂശിതനായ യേശുവിന്റെ രൂപവും ജപമാലകളും കൂടാതെ പരിശുദ്ധ കന്യാമറിയത്തിന്റെ രൂപവും കർദിനാൾ കൂവക്കാട്ട് വഴി എനിക്ക് കൊടുത്തയച്ചിരുന്നു. അത് ഇന്നും ഞാന്‍ രാജ്ഭവനിലെ ഗവര്‍ണറുടെ ഓഫീസ് മുറിയില്‍ ആദരവോടെ സൂക്ഷിച്ചിട്ടുണ്ട്.