ഐബി ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്നു ബംഗാള്‍ സ്വദേശികള്‍ കൊല്ലപ്പെട്ടു
Thursday, April 24, 2025 2:40 AM IST
കോൽക്കത്ത: ജമ്മു കാഷ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഐബി (ഇന്റലിജൻസ്) ഉദ്യോസ്ഥൻ മനീഷ് രഞ്ജൻ ഉൾപ്പെടെ മൂന്നു പേർ.
ഹൈദരാബാദിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. യുഎസിലെ മൾട്ടിനാഷണൽ കന്പനിയിലെ ഐടി പ്രഫഷണലായ ബിതൻ അധികാരി, സമീർ ഗുഹ എന്നിവരാണ് കൊല്ലപ്പെട്ട മറ്റു ബംഗാളികൾ.