മൂന്നാം ഭാഷയായി ഹിന്ദി: ഉത്തരവ് പിൻവലിച്ച് മഹാരാഷ്ട്ര
Wednesday, April 23, 2025 2:11 AM IST
മുംബൈ: മറാത്തി, ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെ ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളിൽ മൂന്നാംഭാഷയായി ഹിന്ദി പഠിപ്പിക്കണമെന്ന് ഉത്തരവ് മഹാരാഷ്ട്ര സർക്കാർ പിൻവലിച്ചുവെന്ന് വിദ്യാഭ്യാസമന്ത്രി ദാദാ ഭൂസെ അറിയിച്ചു.
സർക്കാർ നിർദേശത്തിനെതിരേ സ്കൂൾ അധികൃതരും പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. ഹിന്ദി നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആവശ്യപ്പെടുകയായിരുന്നു.