സഹപോലീസുകാരന്റെ വെടിയേറ്റ് കോൺസ്റ്റബിൾ മരിച്ചു
Monday, April 21, 2025 3:20 AM IST
ബേട്ടിയ: പോലീസ് സ്റ്റേഷനുള്ളിൽ സഹപോലീസുകാരന്റെ വെടിയേറ്റ് കോൺസ്റ്റബിൾ മരിച്ചു. കൈമൂർ സ്വദേശി സോനുകുമാർ ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണു സംഭവം.
സോനു സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിയുതിർത്തശേഷം പുരപ്പുറത്തുകയറിയ ഭോജ്പുർ സ്വദേശിയായ പ്രതി സഞ്ജീവ് കുമാറിനെ പോലീസുകാർ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു. സ്ഥലംമാറ്റത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പോലീസ് പറഞ്ഞു.