അവസാന നിമിഷങ്ങളുടെ ഓർമയിൽ വാൻസ്
Tuesday, April 22, 2025 2:59 AM IST
ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയുമായി അവസാനമായി കൂടിക്കാഴ്ച നടത്തിയ ലോകനേതാവായിരുന്നു യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്.
ഈസ്റ്റർ ഞായർ രാവിലെയാണ് വാൻസ് വത്തിക്കാനിലെ സാന്താ മാർത്ത ഗസ്റ്റ് ഹൗസിലെത്തി മാർപാപ്പയെ കണ്ടത്. ഇറ്റലിയിൽനിന്ന് ഇന്നലെ ഇന്ത്യാ സന്ദർശനത്തിനെത്തിയ വാൻസ് മാർപാപ്പയെ അനുസ്മരിച്ചു. ഫ്രാൻസിസ് മാർപാപ്പയെ സ്നേഹിക്കുന്ന കോടികൾക്കൊപ്പമാണ് തന്റെ ഹൃദയമെന്ന് വാൻസ് പറഞ്ഞു.