മാർപാപ്പയുടെ വിയോഗത്തിൽ ആർഎസ്എസ് അനുശോചിച്ചു
Wednesday, April 23, 2025 2:11 AM IST
നാഗ്പൂർ: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ആർഎസ്എസ്.
കത്തോലിക്കാ സഭയുടെ തലവനായി ദീർഘകാലം സേവനം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പ അവശ ജനവിഭാഗത്തെ ചേർത്തുനിർത്തിയിരുന്നതായും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നെന്നും ആർഎസ്എസ് അഖിലഭാരതീയ പ്രചാർ പ്രമുഖ് സുനിൽ അംബേക്കർ അനുശോചനക്കുറിപ്പിൽ രേഖപ്പെടുത്തി.