ദീപികയുടെ ‘ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരണം’ ഡല്‍ഹിയില്‍ ഇന്ന്
Thursday, April 24, 2025 2:40 AM IST
ന്യൂഡൽഹി: ദിവംഗതനായ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് മലയാളത്തിലെ പ്രഥമ ദിനപത്രമായ ദീപികയുടെ ആഭിമുഖ്യത്തില്‍ ഇന്നു ഡല്‍ഹിയില്‍ ആദരാഞ്ജലിയർപ്പിക്കും. റാഫി മാര്‍ഗിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബില്‍ വൈകുന്നേരം ആറിനു നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ മുഖ്യാതിഥിയായിരിക്കും.
കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്, സിബിസിഐ സെക്രട്ടറി ജനറലും ഡല്‍ഹി ആര്‍ച്ച്ബിഷപ്പുമായ ഡോ. അനില്‍ കൂട്ടോ തുടങ്ങിയവർ പങ്കെടുക്കും. രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്മാന് ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ് അധ്യക്ഷത വഹിക്കും.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖപ്രഭാഷണം നടത്തും. ദീപിക എഡിറ്റര്‍ (നാഷണല്‍ അഫയേഴ്സ്) ജോര്‍ജ് കള്ളിവയലില്‍, രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടര്‍ ഫാ. സൈമണ്‍ പള്ളുപ്പെട്ട എന്നിവര്‍ പ്രസംഗിക്കും.
ദീപികയുടെ 138-ാം വാര്‍ഷികത്തോടനുബന്ധിച്ചു നടക്കുന്ന ചടങ്ങില്‍ വിവിധ മേഖലകളിലെ മികവിനുള്ള നാഷണല്‍ എക്സലന്‍സ് അവാര്‍ഡുകള്‍ മന്ത്രി നഡ്ഡ സമ്മാനിക്കും.
ഫാ. ജോണ്സണ് വാഴപ്പിള്ളി (രാജഗിരി ആശുപത്രി), ഡോ. വര്‍ഗീസ് മൂലന് (മൂലന്‍സ് ഗ്രൂപ്പ്), വി.പി. ആന്റണി (ലൂക്കര്‍ ഇലക്ട്രിക്), ക്രിസ്റ്റി ജസ്റ്റി, ചന്ദന ക്രിസ്റ്റി (ജൂബീറിച്ച് കണ്‍സള്‍ട്ടന്‍സി), രാജേഷ് പുത്തന്‍പുരയില്‍ (എല്‍. കെ. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍), അനില്‍ തോമസ് (കാറ്റിക് ഇന്‍ഫ്രാസ്ട്രക്ചര്‍), ജിജി ഫിലിപ്പ് (ട്രാവന്‍കൂര്‍ ഫൗണ്ടേഷന്), ഡോ. ആന്റണി പി. ജോസഫ് (ഗബറോണ്‍ യൂണിവേഴ്സിറ്റി കോളജ് ഓഫ് ലോ) എന്നിവര്‍ പുരസ്കാരങ്ങൾ സ്വീകരിക്കും.
ഐസിഎല്‍ ഫിന്‍കോര്‍പ്പാണ് ദീപിക നാഷണല്‍ എക്സലന്‍സ് പുരസ്കാര സമര്‍പ്പണത്തിന്റെയും ദീപിക 138-ാം വാര്‍ഷികാഘോഷത്തിന്റെയും മുഖ്യ സ്പോണ്സര്.
ഹെല്‍ത്ത് പാര്‍ട്ണര്‍: അപ്പോളോ അഡ്ലക്സ്. അസോസിയേറ്റ് സ്പോണ്‍സര്‍മാര്‍: ഡിബിഎഫ്എസ്, ലിറ്റില്‍ ഫ്ലവര്‍ എന്‍ജിനിയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, ആബേ മാര്‍ട്ട്, കാറ്റിക് ഡിസൈന്‍സ്, വളവി ആന്‍ഡ് കമ്പനി.