അനുരാഗ് കാശ്യപിനെതിരേ കേസ്
Wednesday, April 23, 2025 2:11 AM IST
റായ്പുർ: ബ്രാഹ്മണരെക്കുറിച്ച് അപകീർത്തികരമായി സംസാരിച്ചുവെന്ന ആരോപണത്തിൽ ചലച്ചിത്രകാരൻ അനുരാഗ് കാശ്യപിനെതിരേ റായ്പുർ പോലീസ് കേസെടുത്തു.
റായ്പുർ സ്വദേശി പണ്ഡിറ്റ് നീലകണ്ഠ ത്രിപാഠിയെന്നയാൾ നൽകിയ പരാതിയെത്തുടർന്ന് തിങ്കളാഴ്ച രാത്രിയാണ് കോട്വാലി പോലീസ് നടപടി. അടുത്തിടെ സമൂഹമാധ്യമത്തിൽ ബ്രാഹ്മണസമുദായത്തെക്കുറിച്ച് നടത്തിയ പരാമർശമാണ് പരാതിക്കു കാരണം.
സമൂഹമാധ്യമത്തിലെ കുറിപ്പ് വിവാദമായതിനെത്തുടർന്ന് പരാമർശത്തിൽ അനുരാഗ് കാശ്യപ് ചൊവ്വാഴ്ച ക്ഷമ പറഞ്ഞിരുന്നു.