ഗുജറാത്തിൽ പരിശീലനവിമാനം തകർന്ന് പൈലറ്റ് മരിച്ചു
Wednesday, April 23, 2025 2:11 AM IST
അമ്രേലി: ഗുജറാത്തിൽ പരിശീലനവിമാനം തകർന്നുവീണ് ട്രെയിനി പൈലറ്റ് മരിച്ചു. അമ്രേലി ജില്ലയിലെ ജനവാസമേഖലയായ ശാസ്ത്രിനഗറിൽ ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് അപകടം. ആദ്യം ഒരു മരത്തിലേക്കു വീണ വിമാനം തുറന്ന സ്ഥലത്തേക്ക് പതിച്ച് കത്തുകയായിരുന്നു.
ഫയർ ബ്രിഗേഡിന്റെ നാലു സംഘങ്ങൾ സ്ഥലത്തെത്തി തീയണച്ചു. പ്രദേശവാസികൾക്ക് ആർക്കും പരിക്കില്ല അമ്രേലി വിമാനത്താവളത്തിൽനിന്നു പറന്ന വിമാനത്തിൽ ഒരു പൈലറ്റ് മാത്രമാണുണ്ടായിരുന്നത്. സ്വകാര്യ ഏവിയേഷൻ കന്പനിയുടെ ഉടമസ്ഥതയിലുള്ളതാണു തകർന്ന വിമാനം.