ഭാരതത്തെ സ്നേഹിച്ച ആത്മീയതേജസ്: ബംഗാൾ ഗവർണർ
Tuesday, April 22, 2025 2:59 AM IST
കോൽക്കത്ത: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ് അഗാധ ദുഃഖം രേഖപ്പെടുത്തി.
ഭാരതത്തെയും ഭാരതീയരെയും അങ്ങേയറ്റം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്ത ആത്മീയതേജസായിരുന്നു മാർപാപ്പ. ആത്മീയവെളിച്ചവും അതിരുകളില്ലാത്ത മനുഷ്യസ്നേഹവും ജീവിതലാളിത്യവുംകൊണ്ട് അനേകകോടി വിശ്വാസികൾക്കു മാർഗദീപമായ അദ്ദേഹം വിശ്വസമാധാനത്തിന്റെ അപ്പസ്തോലൻ ആയിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.