പൂജ ഖേദ്കർ ഡൽഹി പോലീസിന് മുന്നിൽ ഹാജരാകണം: സുപ്രീംകോടതി
Tuesday, April 22, 2025 2:59 AM IST
ന്യൂഡൽഹി: സംവരണ ആനുകൂല്യം ലഭിക്കുന്നതിന് സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയതിന് അന്വേഷണം നേരിടുന്ന മുൻ ഐഎഎസ് പ്രൊബേഷണർ പൂജ ഖേദ്കറോട് ഡൽഹി പോലീസിന് മുന്നിൽ ഹാജരാകാൻ സുപ്രീംകോടതി.
അതുവരെയും യാതൊരു നിർബന്ധിത നടപടികളും സ്വീകരിക്കില്ലെന്നും ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കേസിൽ കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ ഡൽഹി പോലീസിനോട് നിർദേശിച്ചു.