പ്രാർഥനായോഗം നടത്തി
Tuesday, April 22, 2025 2:59 AM IST
ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാ സഭയുടെ ആത്മീയ നേതാവ് മാത്രമല്ല, വിശ്വാസങ്ങൾക്കും രാഷ്ട്രങ്ങൾക്കും ഇടയിൽ പാലം പണിയുന്ന ആളുമായിരുന്നെന്ന് ഡൽഹി ആർച്ച്ബിഷപ് ഡോ. അനിൽ തോമസ് കൂട്ടോ.
മാർപാപ്പയുടെ സ്മരണയ്ക്കായി സിബിസിഐ യുടെയും ചാവറ കൾച്ചറൽ സെന്ററിന്റെയും നേതൃത്വത്തിലുള്ള അനുശോചന പ്രാർഥന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ കാലഘട്ടത്തിലെ ക്രിസ്തുവാണ് മാർപാപ്പ യെന്ന് സിബിസിഐ ഡയലോഗ് കമ്മീഷൻ ചെയർമാൻ ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ് അനുസ്മരിച്ചു.
സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ഡോ.മാത്യു കോയിക്കൽ ഡൽഹിയിലെ ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഡോ. ഫാ. റോബി കണ്ണഞ്ചിറ തുടങ്ങിയവരാണ് യോഗത്തിന് നേതൃത്വം നൽകിയത്.