എട്ട് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു
Tuesday, April 22, 2025 2:59 AM IST
ന്യൂഡൽഹി: ജാർഖണ്ഡിൽ സുരക്ഷാസേന എട്ട് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു. പോലീസ് തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട മുതിർന്ന മാവോയിസ്റ്റ് നേതാവ് വിവേക് (പ്രയാഗ് മാഞ്ചി) ഉൾപ്പെടെ എട്ടുപേരാണ് കൊല്ലപ്പെട്ടത്.
മാവോയിസ്റ്റ് സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗമാണ് വിവേക്. തിങ്കളാഴ്ച ബൊകാറോ ജില്ലയിലെ ലാൽപാനിയ ഏരിയയിൽ ലുഗു മലനിരകളിലാണ് ഏറ്റുമുട്ടൽ നടന്നതെന്നു പറയുന്നു. ഒരു എകെ സീരീസ് റൈഫിൾ, മൂന്ന് ഇൻസാസ് റൈഫിളുകൾ, ഒരു സെൽഫ് ലോഡിംഗ് റൈഫിൾ (എസ്എൽആർ), എട്ട് നാടൻ തോക്കുകൾ, ഒരു പിസ്റ്റൾ എന്നിവ പിടിച്ചെടുത്തു.