രൺധീർ ബേനിവാൾ ബിഎസ്പി ദേശീയ കോ-ഓർഡിനേറ്റർ
Thursday, March 6, 2025 2:52 AM IST
ലക്നോ: ബിഎസ്പി ദേശീയ കോ-ഓർഡിനേറ്ററായി രൺധീർ ബേനിവാളിനെ നിയമിച്ചു. മായാവതിയുടെ സഹോദരൻ ആനന്ദ്കുമാർ ഈ സ്ഥാനമേറ്റെടുക്കാൻ വിസമ്മതിച്ചതിനെത്തുടർന്നാണു ബേനിവാളിനെ നിയമിച്ചത്.
പാർട്ടി ദേശീയ വൈസ് പ്രസിഡന്റാണ് ആനന്ദ്കുമാർ. ഒരു സ്ഥാനം വഹിക്കാനാണു താത്പര്യമെന്നു ആനന്ദ്കുമാർ പാർട്ടി നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ബേനിവാളിനെക്കൂടാതെ രാജ്യസഭാംഗം രാംജി ഗൗതവും ബിഎസ്പി ദേശീയ കോ-ഓർഡിനേറ്ററാണ്.