കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു
Wednesday, March 5, 2025 2:52 AM IST
ഗൂഡല്ലൂർ: മുതുമല വന്യജീവി സങ്കേതത്തിലെ മസിനഗുഡിയിൽ കാട്ടാനാക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു.
ചൊക്കനല്ലി സ്വദേശി രാമനാണ് (53) മരിച്ചത്. മസിനഗുഡിയിലെ മാരിയമ്മൻ ക്ഷേത്ര ഉത്സവം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ഇദ്ദേഹത്തെ കാട്ടാന ആക്രമിച്ചത്.