സാരിയിലും നിർമലയ്ക്കു ബിഹാർ പ്രണയം
Sunday, February 2, 2025 3:18 AM IST
ന്യൂഡൽഹി: ബജറ്റ് പ്രഖ്യാപനം പോലെതന്നെ ബജറ്റ് പ്രസംഗത്തിനായി നിർമലാ സീതാരാമൻ ധരിച്ച സാരിയും ബിഹാറിനോടുള്ള പ്രണയം തുറന്നുകാട്ടി.
വെളുത്ത നിറമുള്ള കൈത്തറി സിൽക്ക് സാരി ധരിച്ചാണ് നിർമല ലോക്സഭയിലെത്തിയത്. ബിഹാറിലെ മിഥില പ്രദേശത്തെ മധുബനി കലയോടുള്ള ആദരസൂചകമായാണ് നിർമല ഈ സാരി തെരഞ്ഞെടുത്തത്. സാരി സമ്മാനിച്ചതാകട്ടെ പദ്മശ്രീ ജേതാവ് ദുലാരി ദേവിയും.