സെയ്ഫിനെ കുത്തിയത് മുഹമ്മദ് എന്ന് പരിശോധനാ ഫലം
Saturday, February 1, 2025 3:09 AM IST
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപിച്ചതിന് അറസ്റ്റിലായ ബംഗ്ലാദേശി പൗരന്റെ മുഖംതന്നെയാണ് നടന്റെ വസതിയിലെ സിസിടിവിയിൽ പതിഞ്ഞതെന്നു പോലീസ് സ്ഥിരീകരിച്ചു.
ഫേഷ്യൽ റെക്കഗ്നീഷൻ ടെസ്റ്റ് നടത്തിയതിലൂടെയാണ് ഇത് വ്യക്തമായത്. മുഹമ്മദ് ഷെരീഫുൾ ഇസ്ലാം(30) ആണ് കേസിൽ പിടിയിലായത്.