പ്രതിരോധത്തിൽ വിട്ടുവീഴ്ചയില്ല
Sunday, February 2, 2025 3:18 AM IST
ന്യൂഡൽഹി: പ്രതിരോധമേഖലയ്ക്കു നീക്കിവച്ചത് 6.81 ലക്ഷം കോടി രൂപ. കഴിഞ്ഞ വർഷത്തെ ബജറ്റിനെ അപേക്ഷിച്ച് 59,669 കോടി രൂപയുടെ വർധനയാണ് ഇക്കുറി.
സൈനികരുടെ ശന്പളം, പ്രവർത്തന ചെലവ്, അറ്റകുറ്റപ്പണി എന്നീ റവന്യു ചെലവുകൾക്കായാണ് 4.88 ലക്ഷം കോടി മാറ്റിവച്ചിരിക്കുന്നത്. അടിസ്ഥാനസൗകര്യ വികസനം, നവീകരണം, പുതിയ ഉത്പന്നങ്ങളുടെ സംഭരണം തുടങ്ങിയ ക്യാപിറ്റൽ ചെലവുകൾക്ക് 1.92 ലക്ഷം കോടി രൂപ അനുവദിച്ചു. 1.60 ലക്ഷം കോടി രൂപ പ്രതിരോധ പെൻഷനുകൾക്കായും അനുവദിച്ചു.
അതിർത്തിയിൽ കൂടുതൽ സേനയെ വിന്യസിക്കാനും പ്രതിരോധവാഹനങ്ങളുടെ ശേഷി വർധിപ്പിക്കാനും ബജറ്റിൽ അനുവദിച്ചിരിക്കുന്ന തുക ഉപയോഗിക്കാൻ കഴിയുമെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.