യുജിസി നെറ്റ്: ചോദ്യപേപ്പർ ചോർച്ചയില്ലെന്ന് സിബിഐ
Saturday, February 1, 2025 3:10 AM IST
ന്യൂഡൽഹി: കഴിഞ്ഞ വർഷം റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷയിൽ ചോദ്യപേപ്പർ ചോർച്ച ഉണ്ടായിട്ടില്ലെന്ന് സിബിഐ. പ്രത്യേക കോടതിയിൽ സമർപ്പിച്ച അന്തിമ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനും റിപ്പോർട്ട് കൈമാറി. റിപ്പോർട്ട് സ്വീകരിച്ചു കേസ് അവസാനിപ്പിക്കണോ തുടരന്വേഷണത്തിന് ഉത്തരവ് നൽകണോയെന്ന കാര്യം കോടതിയാണു തീരുമാനിക്കേണ്ടത്.
കഴിഞ്ഞ വർഷം ജൂണിലെ യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറിന്റെ സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചു എന്ന കാരണത്താലാണു പരീക്ഷ റദ്ദാക്കിയത്.