ഉഡാൻ പദ്ധതി നവീകരിക്കും
Sunday, February 2, 2025 3:18 AM IST
ന്യൂഡൽഹി: പരിഷ്കരിച്ച ഉഡാൻ പദ്ധതിപ്രകാരം വ്യോമയാന മേഖലയ്ക്ക് കൂടുതൽ പ്രഖ്യാപനം. പദ്ധതിപ്രകാരം അടുത്ത പത്തു വർഷത്തേക്ക് 120 പുതിയ ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിക്കും.
നാലു കോടിയോളം അധികയാത്രക്കാർക്ക് പദ്ധതി പ്രയോജനപ്പെടുമെന്നാണ് കണക്കുകൂട്ടൽ. ഹെലിപാഡുകൾ, മലയോരമേഖലകളിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ചെറിയ വിമാനത്താവളങ്ങൾ തുടങ്ങിയവയ്ക്കും പദ്ധതി പ്രയോജനപ്പെടും.