എംഎൽഎസ്ഥാനം രാജിവച്ച എട്ട് എഎപി നേതാക്കൾ ബിജെപിയിൽ
Sunday, February 2, 2025 2:41 AM IST
ന്യൂഡൽഹി: എംഎൽഎസ്ഥാനം രാജിവച്ച എട്ട് എഎപി നേതാക്കൾ ഇന്നലെ ബിജെപിയിൽ ചേർന്നു. വെള്ളിയാഴ്ചയാണ് ഇവർ പാർട്ടി വിട്ടത്. എട്ടു പേർക്കും ഇത്തവണ എഎപി സീറ്റ് നിഷേധിച്ചിരുന്നു.
വന്ദന ഗൗഡ്, രോഹിത് മെഹ്റൗലിയ, ഗിരീഷ് സോണി, മദൻലാൽ, രാജേഷ് ഋഷി, ബി.എസ്. ജൂൻ, നരേഷ് യാദവ്, പവൻ ശർമ എന്നിവരാണ് ബിജെപിയിൽ ചേർന്നത്. മുൻ എഎപി എംഎൽഎ വിജേന്ദർ ഗാർഗും ഇന്നലെ ബിജെപിയിൽ ചേർന്നു.ഡൽഹി നിയമസഭയിലേക്കു ബുധനാഴ്ച തെരഞ്ഞെടുപ്പ് നടക്കും.