ഇൻഷ്വറൻസ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 100 ശതമാനമായി ഉയർത്തി
Sunday, February 2, 2025 3:18 AM IST
ന്യൂഡൽഹി: ഇൻഷ്വറൻസ് മേഖലയിലെ വിദേശ നിക്ഷേപ പരിധി ഇപ്പോഴുള്ള 74 ശതമാനത്തിൽനിന്ന് 100 ശതമാനമാക്കി ഉയർത്തുമെന്ന് നിർമലാ സീതാരാമൻ പ്രഖ്യാപിച്ചു.
മേഖലയിൽ ആഭ്യന്തരനിക്ഷേപം ഉറപ്പാക്കി വിദേശനിക്ഷേപം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണു പരിധി വർധിപ്പിച്ചത്. 2047ഓടെ എല്ലാവർക്കും ഇൻഷ്വറൻസ് ലഭിക്കുക എന്ന ഉദ്ദേശത്തോടെയാണു പരിധി വർധിപ്പിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
വിദേശനിക്ഷേപങ്ങളിൽ ഇപ്പോഴുള്ള നിയന്ത്രണങ്ങൾ വിശകലനം ചെയ്ത് ലഘൂകരിക്കുമെന്നും മന്ത്രി അറിയിച്ചു.