ഏഴ് എഎപി എംഎൽഎമാർ രാജിവച്ചു
Saturday, February 1, 2025 3:09 AM IST
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട ഏഴ് എഎപി എംഎൽഎമാർ രാജിവച്ചു. അടുത്തയാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് രാജി. സമൂഹമാധ്യമത്തിലൂടെയായിരുന്നു മിക്ക എംഎൽഎമാരും രാജിപ്രഖ്യാപനം നടത്തിയത്.
മദൻലാൽ, ഭാവന ഗൗഡ്, നരേഷ് യാദവ്, രോഹിത് മെഹ്റൗലിയ, പവൻ ശർമ എന്നിവർ രാജിവച്ചവരിൽ ഉൾപ്പെടുന്നു. മറ്റു പാർട്ടികളുമായി ഇവർ ബന്ധപ്പെട്ടുവരികയാണ്. സ്പീക്കർക്കു രാജി സമർപ്പിച്ചതായി മദൻലാൽ പറഞ്ഞു.