കേന്ദ്രബജറ്റ് ഇന്ന്
Saturday, February 1, 2025 3:10 AM IST
ന്യൂഡൽഹി: പൊതുബജറ്റ് ഇന്നു രാവിലെ 11ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കും.
ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കുന്ന കീഴ്വഴക്കം തെറ്റിക്കാതെയാണ് അവധിദിവസമാണെങ്കിലും ഇന്ന് പാർലമെന്റ് സമ്മേളിക്കുക. കേന്ദ്ര ധനമന്ത്രിയെന്ന നിലയിൽ നിർമലയുടെ എട്ടാമത്തെ ബജറ്റാണിത്.
ശനിയാഴ്ചയാണെങ്കിലും ഇന്ന് ബോംബെ, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ തുറക്കുമെന്നതിനാൽ ഓഹരിവിപണി സജീവമാകും. ബജറ്റിൽ ശന്പളക്കാരായ ഇടത്തരം നികുതിദായകർക്ക് 10 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനം നികുതിരഹിതമാക്കിയേക്കുമെന്നാണു സൂചന.
ആദായനികുതിയിലെ സ്റ്റാൻഡേർഡ് ഡിഡക്ഷനുകളുടെ നിലവിലെ പരിധിയിൽ വർധനവ് അടക്കം നികുതി പരിഷ്കാരങ്ങളും ഏതാനും ഇളവുകളും പ്രതീക്ഷിക്കുന്നുണ്ട്.