പൂഞ്ചിൽ രണ്ടു ഭീകരരെ വധിച്ചു
Saturday, February 1, 2025 3:10 AM IST
ജമ്മു: നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച രണ്ടു സായുധ ലഷ്കർ-ഇ-തൊയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലൽ വധിച്ചു.
ഖാരി കർമാര മേഖലയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു നുഴഞ്ഞുകയറ്റ ശ്രമം. ഇതു ശ്രദ്ധയിൽപ്പെട്ട വൈറ്റ് നൈറ്റ് കോർ ആണ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചത്.
രണ്ടു പാക് ഭീകരരുടെയും മൃതദേഹം കണ്ടെടുത്തു. മൂന്ന് എകെ അസോൾട്ട് റൈഫിൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു.