എട്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
Sunday, February 2, 2025 3:18 AM IST
ബിജാപുർ: ഛത്തീസ്ഗഡിൽ എട്ടു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ബിജാപുർ ജില്ലയിലെ വനമേഖലയിൽ ഇന്നലെ രാവിലെ എട്ടരയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ഡിസ്ട്രിക്ട് റിസർവ് ഗാർഡ്, സംസ്ഥാന പോലീസിന്റെ സ്പെഷൽ ഫോഴ്സ്, സിആർപിഎഫ്, കോബ്ര കമാൻഡോകൾ എന്നിവ സംയുക്തമായാണ് മാവോയിസ്റ്റുകളെ നേരിട്ടത്.
മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്നറിഞ്ഞ് വെള്ളിയാഴ്ചതന്നെ സുരക്ഷാസേന പ്രദേശം വളഞ്ഞിരുന്നു.