പണപ്പെരുപ്പം കുറഞ്ഞെന്ന്
Sunday, February 2, 2025 2:41 AM IST
2024-25 സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പ സമ്മർദങ്ങൾ കുറഞ്ഞെന്ന് ബജറ്റ് രേഖ. ശരാശരി റീട്ടെയിൽ പണപ്പെരുപ്പം 2023-24 ലെ 5.4 ശതമാനത്തിൽ നിന്ന് 4.9 ശതമാനമായി (ഏപ്രിൽ-ഡിസംബർ) കുറഞ്ഞെന്നാണ് മാക്രോ-ഇക്കണോമിക് ഫ്രെയിംവർക്ക് പ്രസ്താവന സൂചിപ്പിക്കുന്നു്.
ഈ ഇടിവിന് കാരണമായത് ഗുണകരമല്ലാത്ത കോർ (ഭക്ഷണേതര, ഇന്ധനേതര) പണപ്പെരുപ്പ പ്രവണതകളാണ്. മൊത്തത്തിലുള്ള റീട്ടെയിൽ പണപ്പെരുപ്പം 2024-25 സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ-ഡിസംബർ) 4 ± 2 ശതമാനം നാണയപ്പെരുപ്പ നിരക്കിൽ തുടർന്നു. ഭക്ഷ്യവിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാരിന്റെ നടപടികൾ സഹായിച്ചു.
2025-26 സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം കുറയുമെന്നാണു പ്രതീക്ഷിക്കുന്നത്. 2025-26 സാമ്പത്തിക വർഷത്തിലെ ഒന്ന്, രണ്ട് പാദങ്ങളിൽ യഥാക്രമം 4.6, 4.0 ശതമാനം പണപ്പെരുപ്പം ആർബിഐ പ്രവചിക്കുന്നു.
ചരക്കുവില സംബന്ധിച്ച പ്രതീക്ഷകൾ ഹിതകരമല്ലെങ്കിലും ആഗോള രാഷ്ട്രീയ സംഭവവികാസങ്ങൾ വില സമ്മർദം വർധിപ്പിക്കുമെന്നും മാക്രോ-എക്കണോമിക് ഫ്രെയിംവർക്ക് പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു.