വാനും ട്രക്കും കൂട്ടിയിടിച്ച് ഒന്‍പതു പേർ മരിച്ചു
Saturday, February 1, 2025 1:54 AM IST
ഫെറോസ്പുർ(പഞ്ചാബ്): പിക്കപ് വാനും ട്രക്കും കൂട്ടിയിടിച്ച് ഒന്പതുപേർ മരിച്ചു. 20 യാത്രക്കാരാണ് വാനിലുണ്ടായിരുന്നത്. ഒന്‍പതുപേർക്ക് പരിക്കേറ്റു.
ഗുരുഹർസഹായിയിൽ ഇന്നലെ രാവിലെ എട്ടിനായിരുന്നു അപകടം. മഞ്ഞുമൂടിയതിനെത്തുടർന്ന് റോഡിലെ കാഴ്ചമറഞ്ഞതിനെത്തുടർന്നാണ് വാഹനങ്ങൾ കൂട്ടിയിടിക്കാൻ ഇടയായതെന്നു പോലീസ് പറഞ്ഞു.
ജലാലബാദിൽ വിവാഹ ആഘോഷ പാർട്ടിയിലേക്കു പോയ വെയിറ്റർമാരാണ് വാനിലുണ്ടായിരുന്നത്.