ജോ​​​​ർ​​​​ജ് ക​​​​ള്ളി​​​​വ​​​​യ​​​​ലി​​​​ൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി ദ്രൗ​​​​പ​​​​ദി മു​​​​ർ​​​​മു​​​​വി​​​​ന്‍റെ ന​​​​യ​​​​പ്ര​​​​ഖ്യാ​​​​പ​​​​ന പ്ര​​​​സം​​​​ഗ​​​​ത്തോ​​​​ടെ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന്‍റെ ബ​​​​ജ​​​​റ്റ് സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന് ഇ​​​​ന്നു തു​​​​ട​​​​ക്ക​​​​മാ​​​​കും. നാ​​​​ളെ രാ​​​​വി​​​​ലെ 11ന് ​​​​ധ​​​​ന​​​​മ​​​​ന്ത്രി നി​​​​ർ​​​​മ​​​​ല സീ​​​​താ​​​​രാ​​​​മ​​​​ൻ സ​​​​ന്പൂ​​​​ർ​​​​ണ കേ​​​​ന്ദ്ര ബ​​​​ജ​​​​റ്റ് ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കും. ബ​​​​ജ​​​​റ്റി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ സാ​​​​ന്പ​​​​ത്തി​​​​ക​​​​നി​​​​ല വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന സാ​​​​ന്പ​​​​ത്തി​​​​ക സ​​​​ർ​​​​വേ ഇ​​​​ന്നു പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും.

കും​​​​ഭ​​​​മേ​​​​ള​​​​യി​​​​ൽ 30 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട ദു​​​​ര​​​​ന്തം, മ​​​​ണി​​​​പ്പു​​​​ർ ക​​​​ലാ​​​​പം, വ​​​​ഖ​​​​ഫ് നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി, ഒ​​​​രു രാ​​​​ജ്യം ഒ​​​​രു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്, യു​​​​ജി​​​​സി മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളി​​​​ലെ മാ​​​​റ്റം, രൂ​​​​ക്ഷ​​​​മാ​​​​യ കാ​​​​ർ​​​​ഷി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി, വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ, തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ, ജി​​​​എ​​​​സ്ടി പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ, സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളോ​​​​ടു​​​​ള്ള വി​​​​വേ​​​​ച​​​​നം, കേ​​​​ന്ദ്ര ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളു​​​​ടെ ദു​​​​രു​​​​പ​​​​യോ​​​​ഗം, വി​​​​മാ​​​​ന ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ കൊ​​​​ള്ള, വ​​​​ർ​​​​ഗീ​​​​യ​​​​ത തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​ശ്ന​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ൽ ബ​​​​ജ​​​​റ്റ് സ​​​​മ്മേ​​​​ള​​​​നം പ്ര​​​​ക്ഷു​​​​ബ്‌​​​​ധ​​​​മാ​​​​കും.

ഫെ​​​​ബ്രു​​​​വ​​​​രി അ​​​​ഞ്ചി​​​​നു ന​​​​ട​​​​ക്കു​​​​ന്ന ഡ​​​​ൽ​​​​ഹി നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ രൂ​​​​ക്ഷ​​​​മാ​​​​യ കോ​​​​ണ്‍​ഗ്ര​​​​സ്-​​​​എ​​​​എ​​​​പി ഏ​​​​റ്റു​​​​മു​​​​ട്ട​​​​ല​​​​ട​​​​ക്കം ഇ​​​​ന്ത്യ മു​​​​ന്ന​​​​ണി​​​​യി​​​​ലെ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള പോ​​​​രാ​​​​കും എ​​​​ൻ​​​​ഡി​​​​എ സ​​​​ർ​​​​ക്കാ​​​​രി​​​​ന് ആ​​​​ശ്വാ​​​​സ​​​​മാ​​​​കു​​​​ക.


ഇ​​​​ന്നു രാ​​​​വി​​​​ലെ 11ന് ​​​​ലോ​​​​ക്സ​​​​ഭ​​​​യു​​​​ടെ​​​​യും രാ​​​​ജ്യ​​​​സ​​​​ഭ​​​​യു​​​​ടെ​​​​യും സം​​​​യു​​​​ക്ത സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി മൂ​​​​ന്നാം ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ന​​​​യ​​​​ങ്ങ​​​​ളും പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളും വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കും. ഇ​​​​തി​​​​നു​​​​ശേ​​​​ഷം ഇ​​​​രു​​​​സ​​​​ഭ​​​​ക​​​​ളും വെ​​​​വ്വേ​​​​റെ സ​​​​മ്മേ​​​​ളി​​​​ച്ച് സാ​​​​ന്പ​​​​ത്തി​​​​ക സ​​​​ർ​​​​വേ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​ശേ​​​​ഷം ഇ​​​​ന്ന​​​​ത്തേ​​​​ക്കു പി​​​​രി​​​​യും.

ശ​​​​നി​​​​യാ​​​​ഴ്ച​​​​യാ​​​​ണെ​​​​ങ്കി​​​​ലും ഫെ​​​​ബ്രു​​​​വ​​​​രി ഒ​​​​ന്ന് എ​​​​ന്ന കീ​​​​ഴ്‌​​​​വ​​​​ഴ​​​​ക്ക​​​​ത്തി​​​​നു മാ​​​​റ്റം വ​​​​രു​​​​ത്താ​​​​തെ നാ​​​​ളെ രാ​​​​വി​​​​ലെ 11ന് ​​​​ധ​​​​ന​​​​മ​​​​ന്ത്രി നി​​​​ർ​​​​മ​​​​ല ബ​​​​ജ​​​​റ്റ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കും. നി​​​​ർ​​​​മ​​​​ല​​​​യു​​​​ടെ എ​​​​ട്ടാ​​​​മ​​​​ത്തെ ബ​​​​ജ​​​​റ്റാ​​​​ണി​​​​ത്. ദൂ​​​​ര​​​​ദ​​​​ർ​​​​ശ​​​​ൻ, ആ​​​​കാ​​​​ശ​​​​വാ​​​​ണിയിൽ അ​​​​ട​​​​ക്കം ബ​​​​ജ​​​​റ്റി​​​​ന്‍റെ ത​​​​ത്സ​​​​മ​​​​യ സം​​​​പ്രേ​​​​ക്ഷ​​​​ണം ഉ​​​​ണ്ടാ​​​​കും.

കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ​​​​യും ദീ​​​​പി​​​​ക​​​​യു​​​​ടെ​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പ്ര​​​​ധാ​​​​ന വെ​​​​ബ്സൈ​​​​റ്റു​​​​ക​​​​ളി​​​​ൽ അ​​​​ത​​​​ത് സ​​​​മ​​​​യം ബ​​​​ജ​​​​റ്റി​​​​ന്‍റെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും. ബ​​​​ജ​​​​റ്റ് പ്ര​​​​ഖ്യാ​​​​പ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​യാ​​​​ലു​​​​ട​​​​ൻ തി​​​​ങ്ക​​​​ളാ​​​​ഴ്ച വ​​​​രെ സ​​​​ഭ പി​​​​രി​​​​യും.