ന്യൂ​​​​ഡ​​​​ൽ​​​​ഹി: വി​​​​ര​​​​മി​​​​ച്ച ജ​​​​ഡ്ജി​​​​മാ​​​​രെ താ​​​​ത്കാ​​​​ലി​​​​കാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ നി​​​​യ​​​​മി​​​​ക്കാ​​​​ൻ ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക​​​​ൾ​​​​ക്കു ശി​​​​പാ​​​​ർ​​​​ശ ചെ​​​​യ്യാ​​​​മെ​​​​ന്ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി. വി​​​​വി​​​​ധ ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക​​​​ളി​​​​ൽ കെ​​​​ട്ടി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന കേ​​​​സു​​​​ക​​​​ൾ തീ​​​​ർ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി ന​​​​ട​​​​പ​​​​ടി.

ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ നി​​​​യ​​​​മി​​​​ത​​​​രാ​​​​കു​​​​ന്ന ജ​​​​ഡ്ജി​​​​മാ​​​​ർ​​​​ക്ക് ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ചു​​​​ക​​​​ളി​​​​ൽ സാ​​​​ധാ​​​​ര​​​​ണ ജ​​​​ഡ്ജി​​​​മാ​​​​ർ​​​​ക്കൊ​​​​പ്പം ഇ​​​​രി​​​​ക്കാ​​​​മെ​​​​ന്നും ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സ​​​​ഞ്ജീ​​​​വ് ഖ​​​​ന്ന, ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ ബി.​​​​ആ​​​​ർ. ഗ​​​​വാ​​​​യ്, സൂ​​​​ര്യ​​​​കാ​​​​ന്ത് എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ച് വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക്ക് അ​​​​ഞ്ച് ജ​​​​ഡ്ജി​​​​മാ​​​​രെ വരെ നി​​​​യ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ശി​​​​പാ​​​​ർ​​​​ശ ചെ​​​​യ്യാം. എ​​​​ന്നാ​​​​ൽ ഏ​​​​തു സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​യാ​​​​ലും അ​​​​ത​​​​ത് ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക​​​​ളി​​​​ലെ അ​​​​നു​​​​വ​​​​ദി​​​​ച്ച ജ​​​​ഡ്ജി​​​​മാ​​​​രു​​​​ടെ അം​​​​ഗ​​​​സം​​​​ഖ്യ​​​​യു​​​​ടെ പ​​​​ത്തു ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ താ​​​​ത്കാ​​​​ലി​​​​ക നി​​​​യ​​​​മ​​​​നം പാ​​​​ടി​​​​ല്ലെ​​​​ന്നും സു​​​​പ്രീം​​​​കോ​​​​ട​​​​തി നിർദേശിച്ചു.


ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​യു​​​ടെ അ​​​​നു​​​​ച്ഛേ​​​​ദം 224 (എ) ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​യി​​​​രി​​​​ക്കും ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്താ​​​​ൻ സാ​​​​ധി​​​​ക്കു​​​​ക​​​​. ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​ഡ്ഹോ​​​​ക്ക് ജ​​​​ഡ്ജി​​​​മാ​​​​രു​​​​ടെ നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ന് 2021ൽ ​​​​സു​​​​പ്രീം​​​​കോ​​​​ട​​​​തി പ​​​​ച്ച​​​​ക്കൊ​​​​ടി കാ​​​​ട്ടി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ ചി​​​​ല മു​​​​ന്ന​​​​റി​​​​യി​​​​പ്പു​​​​ക​​​​ളോ​​​​ടെ​​​​യാ​​​​ണ് കോ​​​​ട​​​​തി ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്. അ​​​​ഡ്ഹോ​​​​ക്ക് ജ​​​​ഡ്ജി​​​​മാ​​​​രെ സാ​​​​ധാ​​​​ര​​​​ണ ജ​​​​ഡ്ജി​​​​മാ​​​​ർ​​​​ക്കു പ​​​​ക​​​​രം ഒ​​​​രു പ​​​​തി​​​​വ് ബ​​​​ദ​​​​ലാ​​​​യി കാ​​​​ണാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ല എ​​​​ന്നാ​​​​യി​​​​രു​​​​ന്നു കോ​​​​ട​​​​തി​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ട്.