അപൂര്‍വരോഗം: പൂനയിൽ മരണം നാലായി
Saturday, February 1, 2025 1:54 AM IST
പൂന: മഹാരാഷ്ട്രയിലെ പൂനയില്‍ ഗില്ലന്‍ ബാരെ സിന്‍ഡ്രോം (ജിബിഎസ്) രോഗം ബാധിച്ച രണ്ടു പേർ കൂടി മരിച്ചു. ഇതോടെ പൂനയില്‍ ജിബിഎസ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ കണക്കനുസരിച്ച് സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 140 ആയി ഉയര്‍ന്നു.
കൈകാലുകള്‍ക്ക് ഗുരുതരമായ തളര്‍ച്ച ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളൊടെ പെട്ടെന്നുള്ള മരവിപ്പിനും പേശിബലഹീനതയ്ക്കും കാരണമാകുന്ന അപൂര്‍വ രോഗമാണ് ജിബിഎസ്. മലിനമായ ഭക്ഷണത്തിലും വെള്ളത്തിലും കാണപ്പെടുന്ന കാംപിലോബാക്റ്റര്‍ ജെജുനി എന്ന ബാക്ടീരിയയാണ് രോഗഹേതുവെന്നാണ് പ്രാഥമിക നിഗമനം.