സക്ഷം അങ്കണവാടി പോഷൺ 2.0 പദ്ധതിക്ക് 21,960 കോടി
Sunday, February 2, 2025 3:18 AM IST
സക്ഷം അങ്കണവാടി പോഷൺ 2.0 പരിപാടി പ്രകാരം പോഷകാഹാരലഭ്യത ഉറപ്പാക്കുന്നതിനുള്ള പദ്ധതിക്ക് 21,960 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
എട്ടു കോടിയിലധികം കുട്ടികൾ, ഒരു കോടി ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, തെരഞ്ഞെടുക്കപ്പെട്ട ജില്ലകളിലെയും വടക്കുകിഴക്കൻ മേഖലയിലെയും 20 ലക്ഷത്തോളം കൗമാരക്കാരായ പെൺകുട്ടികൾ എന്നിവർക്ക് പോഷകാഹാരലഭ്യത ഉറപ്പാക്കുന്നതാണ് പദ്ധതി. 2023-24ൽ 21,810 കോടി രൂപയാണ് ചെലവഴിച്ചത്. കഴിഞ്ഞ ബജറ്റിൽ 21,200 കോടി രൂപ നീക്കിവച്ചിരുന്നു.