ആദിവാസി യുവതിയെ വിവസ്ത്രയാക്കി മർദിച്ച കേസിൽ 12 പേർ പിടിയിൽ
Saturday, February 1, 2025 3:09 AM IST
ദഹോദ്: ഗുജറാത്തിൽ അവിഹിതബന്ധം ആരോപിച്ച് യുവതിയെ ഭർതൃപിതാവും നാട്ടുകാരും ചേർന്ന് വിവസ്ത്രയാക്കി തെരുവിലൂടെ നടത്തിയ സംഭവത്തിൽ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ജനുവരി 28ന് സഞ്ജേലി താലൂക്കിലാണ് സംഭവം. ഗ്രാമത്തിലെ മറ്റൊരു പുരുഷനുമായി ബന്ധത്തിലായിരുന്ന യുവതിയെ അയാളുടെ വീട്ടിൽനിന്ന് ഭർതൃപിതാവ് ബഹാദുർ ദാമോറിന്റെ നേതൃത്വത്തിലുള്ള സംഘം യുവതിയെ പിടിച്ചിറക്കി വിവസ്ത്രയാക്കി കൈകൾ ബന്ധിച്ച് ഗ്രാമത്തിലൂടെ നടത്തുകയായിരു ന്നു.
മോട്ടോർ സൈക്കിളിൽ ബന്ധിച്ച് കൊണ്ടുവന്ന് വീട്ടിൽ പൂട്ടിയിട്ടെന്നും എഫ്ഐആറിൽ പറയുന്നു. അതേസമയം, കുറ്റക്കാർക്കെതിരേ കർശന നടപടിവേണമെന്ന് പ്രതിപക്ഷപാർട്ടികളായ കോൺഗ്രസും ആം ആദ്മി പാർട്ടിയും ആവ ശ്യപ്പെട്ടു.