50 വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കും
Sunday, February 2, 2025 3:18 AM IST
ന്യൂഡൽഹി: സംസ്ഥാനങ്ങളുമായി ചേർന്ന് 50 മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കും. അടിസ്ഥാനസൗകര്യ വികസനത്തിനും മറ്റുമുള്ള ഭൂമി സംസ്ഥാന സർക്കാർ നൽകണം.
ഹോം സ്റ്റേകൾക്കായി മുദ്ര ലോണ്‍, വിദേശയാത്രികരെ പ്രോത്സാഹിപ്പിക്കാൻ വീസ ചട്ടങ്ങളിൽ ഇളവ്, പ്രാദേശിക വിമാന സർവീസുകൾ മെച്ചപ്പെടുത്തൽ തുടങ്ങിയവയും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്.
മെഡിക്കൽ ടൂറിസവും ഹീൽ ഇൻ ഇന്ത്യ പദ്ധതിയും സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ നടപ്പാക്കും. മെഡിക്കൽ ടൂറിസം അടക്കമുള്ള മേഖലകളിൽ കേരളം പ്രധാന പങ്ക് വഹിക്കുന്നതിനാൽ സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്കു പ്രതീക്ഷ നൽകുന്നതാണ് പ്രഖ്യാപനം.