കുംഭമേള ദുരന്തം: ജുഡീഷൽ കമ്മീഷൻ സ്ഥലം സന്ദർശിച്ചു
Saturday, February 1, 2025 1:54 AM IST
പ്രയാഗ്രാജ്: മഹാകുംഭമേളയിലെ ദുരന്തസ്ഥലം സന്ദർശിച്ച് മൂന്നംഗ ജുഡീഷൽ കമ്മീഷൻ. അലാഹാബാദ് ഹൈക്കോടതി റിട്ട. ജഡ്ജി ഹർഷ് കുമാർ അധ്യക്ഷനായ കമ്മീഷനിൽ മുൻ ഡിജിപി വി.കെ. ഗുപ്ത, റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ ഡി.കെ. സിംഗ് എന്നിവരാണ് അംഗങ്ങളായുള്ളത്.
കമ്മീഷൻ ഇവിടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ദുരന്തസ്ഥലം സന്ദർശിച്ച കമ്മീഷൻ അംഗങ്ങൾക്കൊപ്പം കുംഭമേള അധികാരി വിജയ് കിരൺ ആനന്ദ്, ഡിഐജി വൈഭവ് കൃഷ്ണ, എസ്എസ്പി രാജേഷ് ദ്വിവേദി എന്നിവരുമുണ്ടായിരുന്നു. കമ്മീഷന് ഉദ്യോഗസ്ഥർ അപകടവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിവരിച്ചു നൽകി.