ഭക്ര കനാലിലേക്ക് ജീപ്പ് മറിഞ്ഞ് ഒന്പതു പേർ മരിച്ചു
Sunday, February 2, 2025 2:41 AM IST
ചണ്ഡിഗഡ്: ഹരിയാനയിൽ ജീപ്പ് ഭക്ര കനാലിലേക്ക് മറിഞ്ഞ് ഒന്പതു പേർ മരിച്ചു. മൂന്നു പേരെ കാണാതായി. രണ്ടു പേരെ രക്ഷപ്പെടുത്തി.
ഫത്തേബാദ് ജില്ലയിലെ സർദാരെവാല ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തിൽ മരിച്ചത്.
മരിച്ചവരിൽ അഞ്ചു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു. കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ഡ്രൈവർക്കു നിയന്ത്രണം തെറ്റി വാഹനം കനാലിലേക്കു മറിയുകയായിരുന്ന.ു