ട്രക്കിൽ കൊണ്ടുപോയ 60 പാചകവാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ച ു
Sunday, February 2, 2025 2:41 AM IST
ഗാസിയാബാദ്: ട്രക്കിൽ കൊണ്ടുപോയ 60 പാചകവാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു നാല് ഫർണീച്ചർ കടകൾ കത്തിനശിച്ചു. ഇന്നലെ പുലർച്ചെ നാലു മണിയോടെയായിരുന്നു അപകടം. സിലിണ്ടറുകൾ തമ്മിൽ ഉരസിയതുമൂലം ഉണ്ടായ അഗ്നിബാധയാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചതെന്നാണ് നിഗമനം.
90 മിനിറ്റ് നേരം നടത്തിയ കഠിനശ്രമത്തിനൊടുവിലാണ് തീയണച്ചതെന്ന് ചീഫ് ഫയർ ഓഫീസർ രാഹുൽ പാൽ അറിയിച്ചു. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് പരിസരത്തുള്ള പലരും വീടുകൾ വിട്ട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് ഓടിപ്പോയി.
അഗ്നിബാധ ശ്രദ്ധയിൽപെട്ടതോടെ ഡ്രൈവർ ട്രക്ക് ഒരു പെട്രോൾ പന്പിനു സമീപം ഉപേക്ഷിച്ച് പോകുകയായിരുന്നു. തുടർന്നാണ് പൊട്ടിത്തെറിയുണ്ടായത്.